മോദിയുടെ സത്യപ്രതിജ്ഞ ടിവിയില്‍ കണ്ട് അമ്മ ഹീരബെന്‍; കൈ അടിച്ച് ആഘോഷമാക്കി

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രധാനമന്ത്രിയായി നരേന്ദ്രമോദി വീണ്ടും സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ടിവിയില്‍ ആ അഭിമാന നിമിഷത്തിന് സാക്ഷിയായി അമ്മ ഹീരബെന്‍ മോദി.

ഗുജറാത്തിലെ വീട്ടിലിരുന്നാണ് പ്രധാനമന്ത്രിയായുള്ള മകന്റെ രണ്ടാംവരവ് ഹീരബെന്‍ ടിവിയില്‍ കണ്ടത്. മോദി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ഹീരബെന്‍ കൈ അടിച്ച് അത് ആഘോഷമാക്കി. നേരത്തെ തന്നെ നിരവധി ചാനലുകള്‍ ഹീരബെനിന്റെ വീട്ടില്‍എത്തിയിരുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ നേടിയ വന്‍ വിജയത്തിന് ശേഷം ആദ്യമായി ഗുജറാത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ബി.ജെ.പി പ്രവര്‍ത്തകര്‍ വന്‍വരവേല്പ് നല്‍കിയിരുന്നു. അതിന്‌ശേഷം അഹമ്മദാബാദിലെ ബി.ജെ.പി റാലിയില്‍ പങ്കെടുത്ത ശേഷം നരേന്ദ്രമോദി മാതാവ് ഹീരബെന്നിനെ കാണാനെത്തിയിരുന്നു. കാല്‍ തൊട്ട് വന്ദിച്ച് അമ്മയുടെ അനുഗ്രഹവും മോദി വാങ്ങിയിരുന്നു.

രാഷ്ട്രപതി ഭവന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സത്യപ്രതിജ്ഞ ചടങ്ങിനാണ് രാജ്യം ഇന്ന് സാക്ഷ്യം വഹിച്ചത്. ബിംസ്റ്റെക് രാജ്യത്തലവന്‍മാര്‍ ഉള്‍പ്പെടെ പ്രത്യേകം ക്ഷണിക്കപ്പെട്ടവരടക്കം, എണ്ണായിരത്തോളം പേരെ സാക്ഷിനിര്‍ത്തിയാണ് നരേന്ദ്രമോദി സത്യവാചകം ചൊല്ലി അധികാരമേറ്റത്.

narendramodis-s-second-term-government-take-oath-2

Top