കേന്ദ്ര സര്‍ക്കാര്‍ സ്ത്രീകളുടെ അന്തസ്സിനും, സമത്വത്തിനും പ്രാധാന്യം നല്‍കുന്നു; വനിതാ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

ഡല്‍ഹി: അന്താരാഷ്ട്ര വനിതാ ദിനത്തില്‍ രാജ്യത്തുടനീളമുള്ള സ്ത്രീശക്തികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് വൈകുന്നേരം ആറ് മണിക്ക് ഗുജറാത്തിലെ കച്ചില്‍ വെച്ച് നടക്കുന്ന വനിതാ ദിന പരിപാടികളില്‍ പ്രധാനമന്ത്രി പങ്കെടുക്കും. സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച ധീരവനിതളെ അദ്ദേഹം അനുസ്മരിക്കും.

‘വനിതാ ദിനത്തില്‍, നമ്മുടെ നാരീ ശക്തിയെയും വിവിധ മേഖലകളിലെ അവരുടെ നേട്ടങ്ങളെയും ഞാന്‍ അഭിനന്ദിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ സ്ത്രീ ശാക്തീകരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും സ്ത്രീകളുടെ അന്തസ്സിനും, സമത്വത്തിനും പ്രാധാന്യം നല്‍കുകയും ചെയ്യുന്നു. ഇന്ത്യയുടെ വികസന യാത്രയില്‍ നമ്മുടെ നാരീശക്തിയെ മുന്‍നിരയില്‍ നിര്‍ത്താന്‍ നിരവധി ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. ഈ ശ്രമങ്ങള്‍ വരും കാലങ്ങളിലും കൂടുതല്‍ ശക്തിയോടെ തുടരും’ പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

അതേസമയം, വനിതാ ദിനത്തോടുനുബന്ധിച്ച് വിതരണം ചെയ്ത നാരീശക്തി പുരസ്‌കാര ജേതാക്കളുമായി പ്രധാനമന്ത്രി ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു. സമൂഹത്തെ സേവിക്കാനുള്ള ഈ സ്ത്രീരത്നങ്ങളുടെ പ്രവര്‍ത്തനം അഭിനന്ദനീയമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

 

Top