നരേന്ദ്രമോദിയുമായി സംവദിച്ച് ബംഗ്ലാദേശ് യുവസമൂഹം

ധാക്ക: ബംഗ്ലാദേശ് യാത്രയിൽ വ്യത്യസ്തമേഖലകളിലുള്ളവരുടെ ഒത്തുചേരൽ ആവേശകരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഔദ്യോഗിക ചർച്ചകൾക്ക് ശേഷം ഇന്നലെ വൈകിട്ടാണ് വിവിധ രംഗങ്ങളിൽ പ്രശസ്തരായ യുവതിയുവാക്കൾ നരേന്ദ്രമോദിയുമായി സംവദിച്ചത്. ബംഗ്ലാദേശ് ക്രിക്കറ്റിന്റെ ലോകോത്തര താരമായ ഷാക്കിബ് അൽ ഹസ്സനും നരേന്ദ്രമോദിയുമായി സംവദിച്ചു. നരേന്ദ്രമോദിയുമൊത്തുള്ള നിമിഷങ്ങൾ ഏറെ പ്രേരണ നൽകുന്നതെന്നും ഷാക്കിബ് പറഞ്ഞു.

ആഗോളതലത്തിലെ യുവസമൂഹത്തിന്റെ കടമയെക്കുറിച്ചാണ് നരേന്ദ്രമോദി സംസാരിച്ചത്.  തന്റെ ചെറുപ്രായത്തിൽ ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിനായി സത്യഗ്രഹ സമരത്തിൽ പങ്കെടുത്ത ഓർമ്മകളും പ്രധാനമന്ത്രി പങ്കുവെച്ചു. ഇന്ത്യൻ ഉപഭൂഖണ്ഡം ആഗോളതലത്തിൽ എല്ലാ മേഖലയിലും വിദഗ്ധരെ സമ്മാനിക്കുന്നതിൽ അഭിമാനമുണ്ടെന്നും നരേന്ദ്രമോദി പറഞ്ഞു.

സ്വന്തം രാജ്യത്തിനായി യുവശക്തിയെ പ്രചോദിപ്പിക്കാനും വ്യത്യസ്തമേഖലകളിൽ വിജയിച്ചവർ മുന്നിട്ടിറങ്ങണമെന്നും നരേന്ദ്രമോദി ആഹ്വാനം ചെയ്തു. പരിചയപ്പെട്ട ഒരോരുത്തരും അവർ വിജയിച്ച മേഖലയെക്കുറിച്ചും അതിനായി നടത്തിയ പരിശ്രമങ്ങളെക്കുറിച്ചും നരേന്ദ്രമോദി സ്വതസിദ്ധമായ കൗതുകത്തോടേ ചോദ്യങ്ങൾ ചോദിച്ചത് ഏവരേയും അത്ഭുതപ്പെടുത്തി.

Top