ആരോഗ്യ മേഖലയ്ക്ക് ഡോക്ടര്‍മാര്‍ നല്‍കുന്ന സേവനങ്ങള്‍ അഭിനന്ദനാര്‍ഹമെന്ന് പ്രധാനമന്ത്രി

modi

ന്യൂഡല്‍ഹി: രാജ്യത്തെ ആരോഗ്യ മേഖല നേരിടുന്ന സങ്കീര്‍ണ്ണ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഡോക്ടര്‍മാരും മറ്റ് ജീവനക്കാരും നല്‍കുന്ന സേവനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിന്റെ 45ാ മത് എപ്പിസോഡില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മില്‍ നടന്ന ക്രിക്കറ്റ് പരമ്പരയെ പരാമര്‍ശിച്ചു കൊണ്ടാണ് മന്‍ കി ബാത്ത് ആരംഭിച്ചത്. അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്ചയെയും മോദി പ്രഭാഷണത്തില്‍ പരാമര്‍ശിച്ചു.

പിന്നീട് അന്താരാഷ്ട്ര യോഗ ദിനത്തെയും വരാനിരിക്കുന്ന ഡോക്ടേഴ്സ് ഡേയും കുറിച്ചും മോദി പ്രഭാഷണത്തില്‍ വിവരിച്ചു. ഇന്ത്യയുടെ വ്യവസായ വളര്‍ച്ചയ്ക്കും വിദ്യാഭ്യാസ മേഖലക്കും ഡോ. ശ്യാമപ്രസാദ് മുഖര്‍ജി നല്‍കിയ സംഭാവനകളേയും അദ്ദേഹം അനുസ്മരിച്ചു. ശ്യാമപ്രസാദ് മുഖര്‍ജിയുടെ പരിശ്രമം കൊണ്ട് ബംഗാളിന്റെ ഭാഗം രക്ഷിക്കാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു

Top