തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി വെള്ളിയാഴ്ച കോഴിക്കോട്

കോഴിക്കോട്:പ്രധാനമന്ത്രി നരേന്ദ്രമോദി തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വെള്ളിയാഴ്ച കോഴിക്കോടെത്തും. ബീച്ചില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ പങ്കെടുക്കാനായാണ് മോദി കോഴിക്കോടെത്തുന്നത്.

പ്രത്യേക വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തുന്ന മോദി റോഡ് മാര്‍ഗം കോഴിക്കോടെത്തി ആറ് മണിക്ക് നടക്കുന്ന പൊതുസമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ കൃഷ്ണദാസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഉത്തരകേരളത്തില്‍ മോദി തരംഗമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് മോദിയെത്തുന്നത്. സമ്മേളനത്തില്‍ കാസര്‍കോട് മുതല്‍ പാലക്കാട് വരെയുള്ള എന്‍.ഡി.എ സ്ഥാനാര്‍ഥികള്‍ പങ്കെടുക്കും.

കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ നിന്നെല്ലാമായി പരാമാവധി ആളുകള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നും കൃഷ്ണദാസ് പറഞ്ഞു. ഒന്നരമണിക്കൂര്‍ നേരത്തെ പരിപാടിക്ക് ശേഷം അദ്ദേഹം മടങ്ങും.

Top