narendramodi about chattisgarh mavoist attack

ന്യൂ​ഡ​ൽ​ഹി: ഛത്തി​സ്ഗ​ഡി​ൽ സി​ആ​ർ​പി​എ​ഫ് ജ​വാ​ൻ​മാ​രെ മാ​വോ​യി​സ്റ്റു​ക​ൾ കൂ​ട്ട​ക്കൊ​ല ചെ​യ്ത ന​ട​പ​ടി​യെ അ​പ​ല​പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.

ജ​വാ​ൻ​മാ​ർ​ക്കു നേ​ർ​ക്കു​ണ്ടാ​യ ആ​ക്ര​മ​ണം ദൗ​ർ​ഭാ​ഗ്യ​ക​ര​വും ഭീ​രു​ത്വ​വു​മാ​ണെ​ന്നും ര​ക്ത​സാ​ക്ഷി​ക​ളാ​യ​വ​രു​ടെ ത്യാ​ഗം വെ​റു​തെ​യാ​വി​ല്ലെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ട്വി​റ്റ​റി​ൽ കു​റി​ച്ചു.

ഛത്തി​സ്ഗ​ഢി​ലെ സാ​ഹ​ച​ര്യ​ങ്ങ​ൾ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ആ​ക്ര​മ​ത്തി​ൽ പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​ർ വേ​ഗ​ത്തി​ൽ സു​ഖം​പ്രാ​പി​ക്ക​ട്ടെ​യെ​ന്നും മോ​ദി പ്ര​ത്യാ​ശി​ച്ചു.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് സു​ക്മ​യി​ൽ സി​ആ​ർ​പി​എ​ഫ് സം​ഘ​ത്തി​നു​നേ​ർ​ക്ക് മാ​വോ​യി​സ്റ്റു​ക​ൾ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 25 ജ​വാ​ൻ​മാ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. 300-ൽ ​അ​ധി​കം വ​രു​ന്ന മാ​വോ​യി​സ്റ്റ് സം​ഘം ജ​വാ​ൻ​മാ​രെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

Top