കർഷക വിഷയത്തിൽ വീണ്ടും പ്രതികരണവുമായി നരേന്ദ്ര സിങ് തോമർ

ൽഹി : കർഷക വിഷയത്തിൽ വീണ്ടും പ്രതികരണവുമായി കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ. ഉത്തർ പ്രദേശിൽനിന്നുള്ള കർഷക സംഘടന- ഭാരതീയ കിസാൻ യൂണിയനിലെ അംഗഭങ്ങളുമായുള്ള ചർച്ചയ്ക്കു ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. കർഷക നിയമങ്ങളുമായും താങ്ങുവിലയുമായും ബന്ധപ്പെട്ട നിർദേശങ്ങൾ അടങ്ങിയ മെമ്മോറാണ്ടവും ഭാരതീയ കിസാൻ യൂണിയൻ അംഗങ്ങൾ മന്ത്രിക്ക് സമർപ്പിച്ചു.ഭാരതീയ കിസാൻ യൂണിയൻ സമരം അവസാനിപ്പിക്കാനും തയ്യാറായിട്ടുണ്ട്.

പുതിയ കാർഷിക നിയമങ്ങളെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾ സ്വാഗതം ചെയ്തിട്ടുണ്ടെന്ന് കേന്ദ്രകൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ പറഞ്ഞു. എങ്കിലും പ്രശ്നപരിഹാരത്തിന്റെ ഭാഗമായി യഥാർഥ കർഷക സംഘടനകളുമായി തുറന്ന ചർച്ചയ്ക്ക് കേന്ദ്രസർക്കാർ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. താങ്ങുവില അങ്ങനെ തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

Top