മൂന്ന് ദിവസത്തെ ഗള്‍ഫ് പര്യടനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ഇന്ന് യു.എ.ഇയിലെത്തും

ന്യൂ​ഡ​ല്‍​ഹി: മൂന്ന് ദിവസത്തെ ഗള്‍ഫ് പര്യടനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യു.എ.ഇയിലെത്തും.

ഇന്ന് രാത്രി അബൂദബിയില്‍ എത്തുന്ന പ്രധാനമന്ത്രിക്ക് നാളെയാണ് ഔദ്യോഗിക പരിപാടികളുള്ളത്. യു.എ.ഇ ഉപസര്‍വ സൈന്യാധിപനും അബൂദബി കിരീടാവകാശിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍നഹ്‌യാനുമായുള്ള കൂടിക്കാഴ്ചയാണ് ആദ്യം. തുടര്‍ന്ന് യു.എ.ഇയുടെ പരമോന്നത ബഹുമതിയായ ഓര്‍ഡര്‍ ഓഫ് സായിദ് ഏറ്റുവാങ്ങും. ആദരസൂചകമായി കൊട്ടാരത്തില്‍ നടക്കുന്ന വിരുന്നിലും പ്രധാനമന്ത്രി പങ്കെടുക്കും.

മഹാത്മാ ഗാന്ധിയുടെ 150 ജന്മവാര്‍ഷികത്തിന്റെ ഭാഗമായുള്ള സ്റ്റാമ്പ് നരേന്ദ്ര മോദി പുറത്തിറക്കും.

പ്രധാനമന്ത്രിയെന്ന നിലയിൽ മൂന്നാം തവണയാണ് നരേന്ദ്രമോദി യു.എ.ഇ സന്ദർശിക്കുന്നത്. തുടര്‍ന്ന് ബഹ്‌റൈനിലേക്ക് തിരിക്കും. ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ബഹ്‌റൈന്‍ സന്ദര്‍ശിക്കുന്നത്.

ശനിയാഴ്ച വൈകിട്ട് ബഹ്റൈനിലെത്തുന്ന പ്രധാനമന്ത്രി മനാമയിൽ ഇന്ത്യൻ പ്രവാസിസമൂഹത്തെ അഭിസംബോധന ചെയ്യും. ബഹ്റൈൻ പ്രധാനമന്ത്രി ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുമായി മോദി ചർച്ച നടത്തും. മനാമയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ നവീകരണപ്രവർത്തനങ്ങൾ മോദി ഉദ്ഘാടനം ചെയ്യും.

Top