നരേന്ദ്ര മോദി ഇന്ന് തമിഴ്‌നാട്ടില്‍ ; രണ്ട് മാസത്തിനിടെ ഇത് ആറാമത്തെ സന്ദർശനം

ചെന്നൈ: എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തമിഴ്‌നാട്ടില്‍. മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി, ഉപമുഖ്യമന്ത്രി ഒ പനീര്‍സെല്‍വം ഉള്‍പ്പടെയുള്ള അണ്ണാഡിഎംകെ നേതാക്കളും പ്രചാരണ യോഗങ്ങളില്‍ പങ്കെടുക്കും. മധുര, തേനി, ദിണ്ടിഗുള്‍, വിരുദുനഗര്‍ എന്നിവിടങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ മോദി സംസാരിക്കും.

കഴിഞ്ഞ രണ്ട് മാസത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആറാമത്തെ തമിഴ്‌നാട് സന്ദര്‍ശനമാണിത്. കേരളത്തിലെ പ്രചാരണ പരിപാടികള്‍ക്ക് ശേഷം ഇന്നലെ രാത്രിയാണ് പ്രധാനമന്ത്രി മധുരയിലെത്തിയത്.

ശബരിമലയും ആചാരാനുഷ്ഠാന സംരക്ഷണവും തന്നെയാണ് പ്രധാന തെരഞ്ഞെടുപ്പ് അജണ്ടയെന്ന് പ്രഖ്യാപിച്ചായിരുന്നു കോഴിക്കോട് നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് റാലി. കേരളത്തിലെ ആചാരാനുഷ്ഠാനങ്ങള്‍ സുപ്രിം കോടതിയെ അറിയിക്കും. വിശ്വാസങ്ങളേയും പ്രമാണങ്ങളേയും തകര്‍ക്കാന്‍ ഗൂഢ ശ്രമം നടക്കുന്നതായും മോദി കുറ്റപ്പെടുത്തി. യു.ഡി.എഫിനെയും എല്‍.ഡി.എഫിനെയും കടന്നാക്രമിച്ചായിരുന്നു മോദിയുടെ പ്രസംഗം.

Top