നെഹ്രു കുടുംബത്തിനെതിരേ വീണ്ടും ആഞ്ഞടിച്ച്‌ നരേന്ദ്രമോദി

റായ്പുര്‍ : നെഹ്രു കുടുംബത്തിനെതിരേ വീണ്ടും ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സീതാറാം കേസരിയെ സ്ഥാനഭ്രഷ്ടനാക്കിയാണ് സോണിയാഗാന്ധിയെ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് അവരോധിച്ചതെന്നും, കേസരിയെ തലസ്ഥാനത്ത് തുടരാന്‍ അനുവദിക്കാഞ്ഞത് അദ്ദേഹം നെഹ്രു കുടുംബാംഗം അല്ലാത്തതുകൊണ്ടാണെന്നും മോദി അറിയിച്ചു.

നെഹ്രു കുടുംബത്തിന് പുറത്തുനിന്നുള്ള ഒരാളെ അധ്യക്ഷനാക്കാന്‍ കോണ്‍ഗ്രസിന് സാധിക്കുമോ എന്ന് കഴിഞ്ഞ ദിവസം മോദി വെല്ലുവിളിച്ചിരുന്നതിനു തൊട്ടു പിന്നാലെ നെഹ്രു കുടുംബത്തിന് പുറത്തുനിന്നുള്ള പാര്‍ട്ടി അധ്യക്ഷന്മാരുടെ പട്ടിക കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം പുറത്തുവിട്ടിരുന്നു.

നെഹ്രു കുടുംബത്തിന് പുറത്തുനിന്നുള്ള ഒരാള്‍ അഞ്ചുവര്‍ഷം തികച്ച് പാര്‍ട്ടി അധ്യക്ഷനായിരിക്കുന്നത് കാണിച്ചാല്‍ ജനാധിപത്യ പാര്‍ട്ടിയാണ് അദ്ദേഹം സ്ഥാപിച്ചതെന്ന് സമ്മതിക്കാമെന്നായിരുന്നു മോദി ആവര്‍ത്തിച്ചു പറഞ്ഞിരുന്നത്.

Top