രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ മികച്ച രീതിയിലാണ് അവതരിപ്പിച്ചത്; മോദിയെ പുകഴ്ത്തി ശത്രുഘ്നന്‍ സിന്‍ഹ

മുംബൈ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തെ പ്രശംസിച്ച് കോണ്‍ഗ്രസ് നേതാവ് ശത്രുഘ്നന്‍ സിന്‍ഹ. മോദിയുടെ പ്രസംഗം ചിന്തിപ്പിക്കുന്നതാണെന്ന് സിന്‍ഹ ട്വീറ്റ് ചെയ്തു.

‘എല്ലാ കാര്യങ്ങളും തുറന്ന് പറയുന്നതില്‍ പ്രസിദ്ധിയോ കുപ്രസിദ്ധിയോ ഉള്ളയാളാണ് ഞാന്‍. ആഗസ്ത് 15ന് ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം അപാരമായ നിര്‍ഭയത്വം നിറഞ്ഞതായിരുന്നു. പ്രസംഗം നല്ല ഗവേഷണം നടത്തി തയ്യാറാക്കിയതും ചിന്തിപ്പിക്കുന്നതുമാണ്. രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ മികച്ച രീതിയിലാണ് മോദി അവതരിപ്പിച്ചത്’- സിന്‍ഹ ട്വീറ്റ് ചെയ്തു.

മോദിയുടെ കടുത്ത വിമര്‍ശകനായിരുന്ന സിന്‍ഹ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പാണ് ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലെത്തിയത്.

Top