ബി.ജെ.പിയുമായി സഖ്യം ; മോദി മകള്‍ക്ക് കേന്ദ്രമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തിരുന്നതായി പവാര്‍

മുംബൈ : മഹാരാഷ്ട്രയിലെ നീണ്ട രാഷ്ട്രീയ പ്രതിസന്ധികള്‍ക്ക് ശേഷം പുതിയ വെളിപ്പെടുത്തലുമായി എന്‍.സി.പി നേതാവ് ശരത് പവാര്‍. ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നതായി ശരദ് പവാര്‍ പറഞ്ഞു.

അദ്ദേഹവുമായുള്ള വ്യക്തിബന്ധം മികച്ചതാണ്. അതങ്ങനെ തന്നെ തുടരും. അതേസമയം ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്നും താന്‍ പ്രധാനമന്ത്രിയോട് പറഞ്ഞുവെന്നും ശരദ് മറാത്തി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

എന്നാല്‍ തന്നെ രാഷ്ട്രപതിയാക്കാമെന്ന് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തുവെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മകളും എന്‍.സി.പി എം.പിയുമായ സുപ്രിയ സുലേയ്ക്ക് കേന്ദ്രമന്ത്രി സ്ഥാനം നല്‍കാമെന്ന് പ്രധാനമന്ത്രി വാഗ്ദാനം നല്‍കിയിരുന്നതായും പവാര്‍ വ്യക്തമാക്കി.

Top