പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസിന് ലഖ്‌നൗ ഹൈക്കോടതിയുടെ 5,000 രൂപ പിഴ

Narendra Modi

ലഖ്‌നൗ: പൊതുതാല്‍പര്യ ഹര്‍ജിയില്‍ ആവശ്യപ്പെട്ട മറുപടി നല്‍കാത്തതിന് പ്രധാനമന്ത്രിയുടെ ഓഫീസിന് ഹൈക്കോടതിയുടെ പിഴ. ലഖ്‌നൗ ഹൈക്കോടതിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസിന് 5,000 രൂപ പിഴ ചുമത്തിയത്.

സുനില്‍ കാണ്ഡു എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേ കോടതി നിര്‍ദേശിച്ചിട്ടും പ്രധാനമന്ത്രിയുടെ ഓഫീസ് സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നില്ല. ഇതേ തുടര്‍ന്നാണ് കോടതി നടപടി സ്വീകരിച്ചത്.

എന്നാല്‍ മറുപടി നല്‍കാന്‍ സര്‍ക്കാറിന് സാവകാശം വേണമെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.ബി പാണ്ഡേ ആവശ്യപ്പെട്ടെങ്കിലും പിഴ ചുമത്തിയ ശേഷമാണ് കോടതി മൂന്നാഴ്ചത്തെ സാവകാശം അനുവദിച്ചത്. ജസ്റ്റീസ് സുധീര്‍ അഗര്‍വാള്‍, ജസ്റ്റീസ് അബ്ദുള്‍ മോയിന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് പിഴ ഇട്ടത്.

Top