നരേന്ദ്ര മോഡിയുടെ ബയോപിക് സീരിസ് : രണ്ടാം ഭാഗം നവംബറിൽ റിലീസ്

രേന്ദ്ര മോഡിയുടെ ജീവിത കഥ പറയുന്ന വെബ് സീരിസിന്റെ രണ്ടാം ഭാഗം റിലീസിനൊരുങ്ങുന്നു. കഴിഞ്ഞ വർഷം ആയിരുന്നു സീസന്റെ ആദ്യം ഭാഗം പുറത്തിറങ്ങിയത്. മോഡി സീസൺ 2 എന്നാണ് രണ്ടാം ഭാഗത്തിന്റെ പേര്. സീരിസിന്റെ ട്രൈലെർ ഇന്ന് പുറത്തിറങ്ങി

ഒരു സാധാരണകാരനിൽ നിന്നും ഗുജറാത്ത് മുഖ്യമന്ത്രിയായ കഥയായിരുന്നു ആദ്യ ഭാഗം പറഞ്ഞത് എങ്കിൽ രണ്ടാം ഭാഗത്തിലെത്തുമ്പോൾ ഇന്ത്യൻ പ്രധാന മന്ത്രി പദം വരെ എത്തി നിൽക്കുന്ന കഥയാണ് സീരിസ് പറയുക. ഇറോസ് നൗ ആണ് സീരിസ് പുറത്തിറക്കുന്നത്. സീരിസിൽ നരേന്ദ്ര മോഡിയായി വേഷമിടുന്നത് മഹേഷ്‌ ടാക്കൂർ ആണ്. അഞ്ചു ഭാഷകളിൽ പുറത്തിറങ്ങുന്ന സീരിസ് നവംബർ 12 ന് സ്ട്രീം ചെയ്യും.

Top