വോട്ടെണ്ണലിന് മുമ്പ് തന്നെ ആർ.എസ്.എസ് നേതൃത്വവുമായി ചര്‍ച്ചക്കൊരുങ്ങി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: വോട്ടെണ്ണലിന് മുമ്പ് തന്നെ ആര്‍.എസ്.എസ് നേതൃത്വവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ചക്കൊരുങ്ങുന്നു. തെരഞ്ഞെടുപ്പിന് ശേഷമുള്ള സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് കൂടിക്കാഴ്ച.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി കേദാര്‍നാഥിലാണ് നിലവില്‍ ഉള്ളത്. ഇന്ന് കൂടി അവിടെ ചെലവഴിച്ച ശേഷം നാളെ നാഗ്പൂരിലെ ആര്‍.എസ്.എസ് കാര്യാലയത്തിലെത്തി പാര്‍ട്ടി തലവന്‍ മോഹന്‍ ഭഗവതുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന.

നാല് വര്‍ഷത്തിനിടെ ആദ്യമായാണ് മോദി നാഗ്പൂരിലെ ആര്‍.എസ്.എസ് ആസ്ഥാനം സന്ദര്‍ശിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നാഗ്പൂരെത്തിയപ്പോഴും മോദി ആര്‍.എസ്.എസ് ഓഫീസിലെത്തിയിരുന്നില്ല.

Top