മോദിക്ക് രണ്ടാം ഊഴം ലഭിച്ചാൽ ഇന്ത്യ ലോകത്തെ നമ്പർവൺ സൈനിക ശക്തി . . .

യുദ്ധചൂടില്‍ നിന്നും ഇനി തെരരഞ്ഞെടുപ്പ് ചൂടിലേക്ക് രാജ്യം നീങ്ങുമ്പോള്‍ പ്രധാന തെരഞ്ഞെടുപ്പ് പ്രചരണ വിഷയമായി ഇന്ത്യ -പാക്ക് സംഘര്‍ഷം മാറും. ഇന്ത്യന്‍ സൈന്യം പാക്കിസ്ഥാനില്‍ നടത്തിയ ആക്രമണ ദൃശ്യം പുറത്ത് വിടണമെന്ന ആവശ്യം പ്രതിപക്ഷം ഉയര്‍ത്തി കഴിഞ്ഞു. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് ഇക്കാര്യം ആദ്യം ആവശ്യപ്പെട്ടത്. സൈന്യത്തേയും സൈനിക നടപടികളെയും പിന്തുണക്കുമ്പോള്‍ തന്നെ സംഘര്‍ഷ സമയത്ത് പാര്‍ട്ടി പരിപാടികള്‍ക്ക് പ്രാധാന്യം കൊടുത്ത പ്രധാനമന്ത്രിയുടെ നടപടി തുറന്ന് കാട്ടാനാണ് കോണ്‍ഗ്രസ്സിന്റെ ശ്രമം. പാക്കിസ്ഥാന്റ വാദത്തിന് ശക്തി പകരുന്ന ഏര്‍പ്പാടാണ് പ്രതിപക്ഷം സ്വീകരിക്കുന്നതെന്ന് പറഞ്ഞ് ഇതിനെ പ്രതിരോധിക്കാനാണ് ബി.ജെ.പി നീക്കം.

പാക്കിസ്ഥാന്‍ പ്രകോപനം തുടരുകയും കാശ്മീരിനെ ഭീകര താവളമാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ കരുത്തനായ പ്രധാനമന്ത്രി രാജ്യത്തിന് വേണമെന്നതാണ് ബി.ജെ.പി ചൂണ്ടിക്കാട്ടുന്നത്. ഒരു പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ പോലും പ്രതിപക്ഷത്തിന് ഉയര്‍ത്തി കിട്ടാനില്ലാത്തത് ബി.ജെ.പി പ്രധാന പ്രചരണായുധമാക്കും. ജമ്മു കാശ്മീരില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ അവിടെ തിരഞ്ഞെടുപ്പ് മാറ്റി വയ്ക്കണമെന്ന ആവശ്യത്തോട് തിരഞ്ഞെടുപ്പ് കമ്മിഷന്‍ എന്ത് നടപടി സ്വീകരിക്കും എന്നതും രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുകയാണ്.

പാക്ക് ഭീകര കേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്ത് വിടുമെന്ന് തന്നെയാണ് സൂചന. ആക്രമണം സംബന്ധമായി രാഷ്ട്രീയപരമായി ഉയര്‍ന്ന ചോദ്യങ്ങള്‍ക്കും പാക്ക് ആരോപണത്തിനും ദൃശ്യങ്ങള്‍ പുറത്ത് വരേണ്ടത് അനിവാര്യമാണ്. കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ ദൃശ്യങ്ങള്‍ പുറത്തു വിടുമെന്ന് സൈന്യം വ്യക്തമാക്കിയിട്ടുണ്ട്. ഭീകരരെ അമര്‍ച്ച ചെയ്യാന്‍ മോദി സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും മിന്നല്‍ ആക്രമണവും തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്ന പ്രതീക്ഷ ബി.ജെ.പിക്കുണ്ട്. അതേ സമയം പാക്കിസ്ഥാന്‍ അതിര്‍ത്തി ലംഘിച്ച് സൈനിക കേന്ദ്രത്തിന് നേരെ ആക്രമണത്തിന് തുനിഞ്ഞതിന് തിരിച്ചടി നല്‍കാത്തത് കേന്ദ്ര സര്‍ക്കാരിന് തിരിച്ചടിയാകുമെന്നാണ് പ്രതിപക്ഷത്തിന്റെ കണക്കു കൂട്ടല്‍.

പാക്കിസ്ഥാനില്‍ അകപ്പെട്ട വിങ് കമാന്‍ണ്ടര്‍ അഭിനന്ദനെ നിരുപാധികം മോചിപ്പിക്കാന്‍ പാക്കിസ്ഥാന്‍ നിര്‍ബന്ധിക്കപ്പെട്ടത് സൈനിക നടപടി ഭയന്നാണെന്ന വാദമാണ് ബി.ജെ.പി ഉയര്‍ത്തുന്നത്. 5 മണിക്ക് പത്രസമ്മേളനം വിളിച്ച് മൂന്ന് സേനാ മേധാവികള്‍ കടുത്ത നിലപാട് പ്രഖ്യാപിക്കാന്‍ ഒരുങ്ങിയപ്പോഴാണ് പെട്ടന്ന് തന്നെ വിങ് കമാന്‍ണ്ടറെ മോചിപ്പിക്കാന്‍ പാക്കിസ്ഥാന്‍ തയ്യാറായതെന്നതും ബി.ജെ.പി നേതൃത്വം ചുണ്ടിക്കാട്ടുന്നു. പാക്കിസ്ഥാന്റെ യുദ്ധവിമാനം വെടിവെച്ചിട്ടതിന് ശേഷമാണ് പാക്കിസ്ഥാനില്‍ അഭിനന്ദന്‍ അകപ്പെട്ട് പോയതെന്നും അതല്ലായിരുന്നു എങ്കില്‍ പാക്കിസ്ഥാന്‍ സ്‌പ്പോട്ടില്‍ വിവരമറിഞ്ഞേനേ എന്നുമാണ് ബി.ജെ.പിയുടെ വാദം. സൈന്യത്തെ രാഷ്ട്രീയ താല്‍പ്പര്യത്തിന് ഉപയോഗിക്കാതെ തിരിച്ചടിക്കാന്‍ പൂര്‍ണ്ണ സ്വാതന്ത്ര്യമാണ് നല്‍കിയതെന്ന് കേന്ദ്ര സര്‍ക്കാരും വ്യക്തമാക്കുന്നു.

വിങ്ങ് കമാന്‍ണ്ടറുടെ മോചനം നടന്നെങ്കിലും അതിര്‍ത്തിയില്‍ ഇപ്പോഴും ശക്തമായ സംഘര്‍ഷം നില നില്‍ക്കുന്ന സാഹചര്യത്തില്‍ ശക്തമായ ഭരണകൂടം കേന്ദ്രത്തില്‍ അധികാരത്തില്‍ വരണമെന്നതാണ് ബി.ജെ.പിയുടെ വാദം. സ്ഥിരതയില്ലാത്ത തട്ടിക്കൂട്ട് മുന്നണി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നാല്‍ അത് പാക്കിസ്ഥാനും ഭീകരര്‍ക്കും സഹായകരമായി മാറുമെന്ന മുന്നറിയിപ്പും ബി.ജെ.പി നല്‍കുന്നു. പാക്ക് ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ക്ക് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ മുന്‍പ് നടത്തിയ വിരുന്നും പ്രചരണ ആയുധമാക്കാന്‍ ബി.ജെ.പി തീരുമാനിച്ചിട്ടുണ്ട്. അതേസമയം, വീണ്ടും നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഒരു സര്‍ക്കര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വരരുതെന്നതാണ് പാക്കിസ്ഥാനും ചൈനയും നിലവില്‍ ആഗ്രഹിക്കുന്നത്.

വീണ്ടുമൊരിക്കല്‍ കൂടി മോദി ഭരണകൂടം അധികാരത്തില്‍ വന്നാല്‍ സൈനികമായി കരുത്താര്‍ജിക്കാനാണ് പ്രധാനമായും ഇന്ത്യ ശ്രമം നടത്തുക എന്നതാണ് ഈ രാജ്യങ്ങളുടെ ഉറക്കം കെടുത്തുന്നത്. ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യ ഉണ്ടാക്കിയ വലിയ സ്വാധീനത്തിന് പിന്നിലും മോദിയുടെ വ്യക്തി പ്രഭാവം ഉണ്ടെന്നാണ് ചൈനയും പാക്കിസ്ഥാനും വിലയിരുത്തുന്നത്. ആണവായുധമുള്ള ലോകത്തെ ഏക മുസ്ലീം രാജ്യമായിട്ടും ഇന്ത്യക്ക് സൗദി ഉള്‍പ്പെടെയുള്ള അറബ് രാഷ്ട്രങ്ങള്‍ നല്‍കിയ പിന്തുണ പാക്കിസ്ഥാനെ ശരിക്കും ഞെട്ടിച്ചിട്ടുണ്ട്. മുസ്ലീം രാഷ്ട്രങ്ങളുടെ സമ്മേളനത്തില്‍ ഇന്ത്യയെ പങ്കെടുപ്പിക്കരുതെന്ന പാക്ക് ആവശ്യം യു.എ.ഇ ഭരണകൂടം തള്ളിക്കളഞ്ഞത് വലിയ തിരിച്ചടിയാണ് പാകിസ്ഥാന് ഉണ്ടാക്കിയിരിക്കുന്നത്. ഇതേ തുടര്‍ന്ന് പരിപാടി പാക്കിസ്ഥാന്‍ ബഹിഷ്‌ക്കരിക്കേണ്ട സാഹചര്യവും ഉണ്ടായി.

മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യ മന്ത്രി സുഷമ സ്വരാജും ഇന്ത്യക്കു വേണ്ടി നടത്തിയ ഇടപെടലുകളാണ് സ്വന്തം ‘പാളയ’ത്തില്‍ നിന്നു തന്നെ പാക്കിസ്ഥാന് പുറത്ത് പോകേണ്ട സാഹചര്യം ഒരുക്കിയത്. സൈനികമായി ഇന്ത്യയെ ലോകത്തെ ഒന്നാം നമ്പര്‍ ശക്തിയാക്കുക എന്നതാണ് വീണ്ടും അധികാരത്തില്‍ വന്നാല്‍ നരേന്ദ്ര മോദി ലക്ഷ്യമിടുന്നത്. ഇതിനായാണ് ഇത്തവണ പ്രധാനമായും വോട്ട് ചോദിക്കുക. ഏറ്റവും ഒടുവിലത്തെ ബജറ്റില്‍ ചരിത്രത്തില്‍ ആദ്യമായാണ് വന്‍ തുക സൈനിക ആവശ്യങ്ങള്‍ക്കായി മാറ്റി വച്ചിരുന്നത്. പാക്കിസ്ഥാനുമായുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അത് ഇനിയും ഇരട്ടിയായി വര്‍ദ്ധിക്കാനാണ് സാധ്യത.

പൂര്‍ണ്ണമായും ആധുനികവല്‍ക്കരിച്ച ഒരു ഹൈടെക് സൈനിക സംവിധാനമാണ് മോദി വിഭാവനം ചെയ്യുന്നത്. സാമ്പത്തിക രംഗത്ത് അതിവേഗം വളരുന്ന രാജ്യത്തിന് സുശക്തമായ സൈനിക പിന്‍ബലവും കരുത്തും അനിവാര്യമാണെന്ന തിരിച്ചറിവിലാണ് ബി.ജെ.പി. വീണ്ടും മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ സാമ്പത്തികമായി മാത്രമല്ല സൈനികമായും ഇന്ത്യയെ ലോകത്തെ ഒന്നാം നമ്പര്‍ ശക്തിയായി മാറ്റുമെന്നാണ് ബി.ജെ.പി വാഗ്ദാനം.

പാര്‍ട്ടിയുടെ പ്രകടനപത്രികയില്യം ഇക്കാര്യങ്ങള്‍ വ്യക്തമാക്കുമെന്നാണ് സൂചന. അതേ സമയം തിരഞ്ഞെടുപ്പിലേക്ക് നീങ്ങിയാലും ഒരു അവസരം ലഭിച്ചാല്‍ ഇന്ത്യ വീണ്ടും തിരിച്ചടിക്കാനുള്ള സാധ്യത പാക്കിസ്ഥാന്‍ ഇപ്പോഴും മുന്നില്‍ കാണുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാക്ക് പ്രധാനമന്തി ഇമ്രാന്‍ ഖാന്‍ വിളിച്ചിട്ടും പ്രതികരിക്കാതിരുന്നതും, പാക്ക് സമാധാന വാഗ്ദാനത്തോട് മുഖം തിരിച്ച് ഇപ്പോഴും നില്‍ക്കുന്നതുമാണ് ആശങ്കക്ക് കാരണം. മാത്രമല്ല ഇന്ത്യയുടെ പടക്കപ്പലുകള്‍ ഉള്‍പ്പെടെയുള്ള സേനാ വിന്യാസം ഇപ്പോഴും പാക്കിസ്ഥാന് സമീപത്ത് തുടരുകയുമാണ്. ഇന്ത്യന്‍ സൈന്യം തിരിച്ചടിക്കാന്‍ അവസരത്തിനായി കാത്ത് നില്‍ക്കുകയാണെന്ന് തന്നെയാണ് പാക്ക് ചാരസംഘടനയായ ഐ.എസ്.ഐയുടേയും വിലയിരുത്തല്‍.

Top