ഹിന്ദുവിന് ഒരിക്കലും തീവ്രവാദിയാകാന്‍ കഴിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി : ഒരിക്കലും ഹിന്ദുവിന് തീവ്രവാദിയാകാന്‍ കഴിയില്ലെന്നും അഥവാ ഹിന്ദുസമുദായത്തില്‍നിന്ന് ഒരാള്‍ തീവ്രവാദിയായാല്‍ ഒരിക്കലും അയാള്‍ യത്ഥാര്‍ഥ ഹിന്ദു ആയിരിക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി.

ഹിന്ദുക്കളുടെ നിറമായ കാവിയെ തീവ്രവാദവുമായി കൂട്ടിക്കെട്ടിയ കോണ്‍ഗ്രസിന് ഒരിക്കലും രക്ഷപ്പെടാന്‍ കഴിയില്ലന്നും അദ്ദേഹം പറഞ്ഞു.

ബംഗാളില്‍ തെരഞ്ഞെടുപ്പിനെ ആക്രമണമുണ്ടാകുമെന്ന് ഒരു വര്‍ഷം മുമ്പേ താന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലും ബംഗാളില്‍ ആക്രമണമുണ്ടായി. ആറ് ഘട്ടങ്ങളിലും ബംഗാളില്‍ വ്യാപക അക്രമം നടന്നു. നേരത്തെ നടന്ന ആക്രമണങ്ങള്‍ക്ക് മാധ്യമങ്ങള്‍ വേണ്ടത്ര പ്രാധാന്യം നല്‍കിയില്ലെന്നും മോദി കുറ്റപ്പെടുത്തി.

നാല് മാസം മുമ്പ് ഹെലികോപ്ടര്‍ ഇറങ്ങാന്‍ അനുമതി നല്‍കിയില്ല. ഫോനി ചുഴലിക്കാറ്റിനെ തുടര്‍ന്ന് തന്റെ ഫോണ്‍ കാള്‍ അറ്റന്റ് ചെയ്തില്ലന്നും ബംഗാള്‍ സര്‍ക്കാറും ജനങ്ങളുമാണ് തെരഞ്ഞെടുപ്പില്‍ ഏറ്റുമുട്ടുന്നതെന്നും മോദി വ്യക്തമാക്കി.

Top