ഗുജറാത്ത് കലാപം: മോദിക്ക് ക്ലീന്‍ ചിറ്റ് നൽകിയതിനെതിരായ ഹർജി ഇന്ന് സുപ്രീംകോടതിയില്‍

Narendra Modi

ന്യൂഡല്‍ഹി : ഗുജറാത്ത് കലാപത്തില്‍ നരേന്ദ്ര മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരായ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് മുന്‍ എംപി എഹ്സാന്‍ ജാഫ്രിയുടെ ഭാര്യ സാഖിയ ജാഫ്രി ആണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

എസ്‌ഐടി റിപ്പോര്‍ട്ട് ശരിവച്ച 2017ലെ ഗുജറാത്ത് ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് സാക്കിയ ജാഫ്രിയുടെ ഹര്‍ജി.

മോദിക്ക് ക്‌ളീന്‍ ചിറ്റ് നല്‍കിയ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്നു ജസ്റ്റിസ് എഎം ഖാന്‍വില്‍കര്‍ അധ്യക്ഷനായ ബഞ്ച് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

2002ലെ ഗുജറാത്ത് കലാപത്തില്‍ നരേന്ദ്ര മോദിക്കും മറ്റു രാഷ്ട്രീയ നേതാക്കള്‍ക്കും കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘം ക്ലീന്‍ ചിറ്റ് നല്‍കിയതിന് എതിരെയാണു കേസ്. കലാപം നടക്കുമ്പോള്‍ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി പ്രക്ഷോഭകാരികളെ നിയന്ത്രിക്കുന്നതില്‍ വീഴ്ച വരുത്തിയെന്നാണു ഹര്‍ജിക്കാരുടെ ആരോപണം.

Top