പ്രധാനമന്ത്രി പദത്തിന്റെ അന്തസ്സ് നരേന്ദ്ര മോദി ഇല്ലാതാക്കിയെന്ന് കോണ്‍ഗ്രസ് നേതാവ്

ന്യൂഡല്‍ഹി : പ്രധാനമന്ത്രി പദത്തിന്റെ അന്തസ്സ് നരേന്ദ്ര മോദി ഇല്ലാതാക്കിയെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജെവാല. സൈന്യത്തോടുള്ള ആദരസൂചകമായാണ് യുദ്ധസ്മാരകം നിര്‍മിക്കുന്നത്. ആ ധീരരുടെ മണ്ണില്‍ നിന്നുകൊണ്ട് രാഷ്ട്രീയ പഴിചാരല്‍ നടത്തരുതെന്നും സുര്‍ജെവാല പറഞ്ഞു.

ഡല്‍ഹിയില്‍ ദേശീയ യുദ്ധ സ്മാരകം ഉദ്ഘാടനം ചെയ്ത് നരേന്ദ്ര മോദി കോണ്‍ഗ്രസിനെതിരെ നടത്തിയ വിമര്‍ശനങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ജവാന്‍മാരുടെ ജീവിതം വച്ചാണ് കോണ്‍ഗ്രസ് കളിക്കുന്നതെന്ന് മോദി ആരോപിച്ചിരുന്നു. റഫാല്‍ വിമാനങ്ങള്‍ ഇന്ത്യയിലെത്തരുതെന്നാണ് കോണ്‍ഗ്രസിന്റെ ആഗ്രഹം. ബൊഫോഴ്‌സ് മുതല്‍ ഹെലികോപ്റ്റര്‍ ഇടപാട് വരെയുള്ള അന്വേഷണം ഒരൊറ്റ കുടുംബത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും മോദി കുറ്റപ്പെടുത്തിയിരുന്നു.

Top