സാധാരണക്കാരന്റെ ബുദ്ധിമുട്ട് മനസ്സിലാക്കാന്‍ ഒരു ചായക്കടക്കാരന് മാത്രമേ കഴിയൂ; മോദി

അംബികാപൂര്‍: കോണ്‍ഗ്രസ്സിനെതിരെ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. നെഹ്രു-ഗാന്ധി കുടുംബങ്ങള്‍ രാജ്യ പുരോഗതിക്കായി ഒന്നും ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യാനന്തരം അവര്‍ പ്രവര്‍ത്തിച്ചത് സ്വന്തം ആവശ്യങ്ങള്‍ക്ക് വേണ്ടിയായിരുന്നുവെന്നും മോദി അറിയിച്ചു.

ഛത്തീസ്ഘട്ടിലെ തിരഞ്ഞെടുപ്പ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഛത്തീസ്ഘട്ടിന്റെ വികസനത്തിന് രാഹുല്‍ ഗാന്ധിയുടെ മുത്തച്ഛനോ മുത്തശ്ശിക്കോ സാധിച്ചിട്ടില്ല. നൂറു തലമുറകളായി മാറി മാറി ഭരിച്ചിട്ടും എന്ത് കൊണ്ട് നിങ്ങള്‍ക്കിതിനൊന്നും സാധിച്ചില്ല എന്നും മോദി ചോദിച്ചു.

കുടിവെള്ളത്തിനായുള്ള പൈപ്പ് ലൈന്‍ പോലും സ്ഥാപിക്കാന്‍ നിങ്ങളുടെ മുത്തച്ഛനും മുത്തശ്ശിക്കും സാധിച്ചില്ല എന്നതിന്റെ കാര്യം കൂടി വ്യക്തമാക്കിയിട്ട് മതി ബി.ജെ.പി ചെയ്യാത്തതിനെ ചോദ്യം ചെയ്യുന്നതെന്നും മോദി കൂട്ടിച്ചേര്‍ത്തു.

നുണകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കും വിദേശങ്ങളില്‍ കറങ്ങി നടക്കുന്നവര്‍ക്കും സാധാരണക്കാരന്റെ ബുദ്ധിമുട്ട് മനസ്സിലാവില്ലെന്നും അതൊരു ചായക്കടക്കാരന് മാത്രമേ മനസ്സിലാകൂ എന്നും മോദി വ്യക്തമാക്കി.

Top