നരേന്ദ്ര മോദിയേക്കാള്‍ വലിയ നേതാവാണ് സ്റ്റാലിനെന്ന് ചന്ദ്രബാബു നായിഡു

Chandrababu Naidu

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയേക്കാള്‍ വലിയ നേതാവാണ് ഡിഎംകെ അധ്യക്ഷന്‍ സ്റ്റാലിനെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ബിജെപിക്കെതിരെയുള്ള മൂന്നാം മുന്നണിയുടെ സഖ്യസാദ്ധ്യതകളെ കുറിച്ചുള്ള ചര്‍ച്ചയ്ക്ക് ശേഷം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ചന്ദ്രബാബു നായിഡു സ്റ്റാലിനെ പ്രശംസിച്ചത്.

ബിജെപിക്കെതിരായ പ്രതിപക്ഷ സഖ്യത്തിന് പൂര്‍ണ്ണ പിന്തുണയുണ്ടെന്നും എംകെ സ്റ്റാലിന്‍ പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിന്റെ തുടര്‍ നീക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉടന്‍ ബിജെപി വിരുദ്ധ മുഖ്യമന്ത്രിമാരുടെ യോഗം ചേരുമെന്നും ഇരുവരും അറിയിച്ചു. മഹാസഖ്യത്തിന് നേതാവല്ല നേതാക്കള്‍ ആണുള്ളതെന്ന് ചന്ദ്രബാബു നായിഡുവും വ്യക്തമാക്കി.

എച്ച്ഡി കുമാരസ്വാമിയുമായും ദേവഗൗഡയുമായി കര്‍ണ്ണാടകത്തില്‍ കൂടിക്കാഴ്ച്ച നടത്തിയതിന് പിന്നാലെയാണ് ചന്ദ്രബാബു നായിഡു ചെന്നൈയില്‍ സ്റ്റാലിന്റെ വസതിയില്‍ എത്തിയത്. അല്‍വാര്‍പേട്ടിലെ വസതിയില്‍ നടന്ന ചര്‍ച്ച ഒരു മണിക്കൂറോളം നീണ്ടു.

Top