ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു ; പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചില്ല

bjp karnataka

ന്യൂഡല്‍ഹി : അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ബി.ജെ.പിയുടെ കേരളത്തിലെ ആദ്യസ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. അല്‍ഫോണ്‍സ് കണ്ണന്താനം എറണാകുളത്തും ശോഭ സുരേന്ദ്രന്‍ ആറ്റിങ്ങലിലും മത്സരിക്കും. പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥിയെ ആദ്യപട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കേരളത്തിലെ 13 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്.

കേരളത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച മണ്ഡലങ്ങള്‍

ആലപ്പുഴ – കെ.എസ് രാധാകൃഷ്ണന്‍
ചാലക്കുടി – എ.എന്‍ രാധാകൃഷ്ണന്‍
എറണാകുളം – അല്‍ഫോണ്‍സ് കണ്ണന്താനം
വടകര-വി.കെ സജീവന്‍
മലപ്പുറം- ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍
പാലക്കാട്- സി കൃഷ്ണകുമാര്‍
ആറ്റിങ്ങല്‍-ശോഭ സുരേന്ദ്രന്‍
തിരുവനന്തപുരം-കുമ്മനം രാജശേഖരന്‍
കൊല്ലം – വി.കെ സാബു
കണ്ണൂര്‍-സി.കെ പത്മനാഭന്‍
കാസര്‍ഗോഡ് – രവീശ തന്ത്രി കുണ്ടാര്‍

Top