പ്രധാനമന്ത്രിയുടെ ജന്മദിനം ആഘോഷമാക്കി സോഷ്യല്‍ മീഡിയ; ട്വിറ്റര്‍ ട്രെന്‍ഡിങില്‍ ഒന്നാമത്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് 69-ാം ജന്മദിനം ആഘോഷിക്കുകയാണ്. ജന്മദിനത്തോട് അനുബന്ധിച്ച് വിവിധയിടങ്ങളില്‍ പത്യേക ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

മോദിയ്ക്ക് ആശംസകള്‍ അറിയിച്ച് നേതാക്കളും പ്രവര്‍ത്തരും രംഗത്തെത്തിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെയും നിരവധി പേരാണ് ആശംസകള്‍ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇതോടെ പ്രധാനമന്ത്രിയുടെ ജന്മദിനം ട്വിറ്റര്‍ ട്രെന്‍ഡിങിലേക്കെത്തിയിരിക്കുകയാണ്.

ഏഴ് വ്യത്യസ്ത ഹാഷ്ടാഗുകളിലാണ് ട്വിറ്ററില്‍ മോദിക്കുള്ള പിറന്നാളാശംസകള്‍ നിറയുന്നത്. #happybirthdaynarendramodi എന്ന ഹാഷ്ടാഗാണ് ട്വിറ്ററില്‍ ഒന്നാമത്. 69 അടി നീളമുള്ള കേക്ക് മുറിച്ചാണ് ഭോപ്പാലിലെ ബിജെപി പ്രവര്‍ത്തകര്‍ മോദിയുടെ ജന്മദിനം ഇന്നലെ അര്‍ദ്ധരാത്രി ആഘോഷിച്ചത്. മോദിയുടെ വരവ് പ്രമാണിച്ച് നര്‍മ്മദയിലെ സര്‍ദാര്‍ സരോവര്‍ അണക്കെട്ട് ബഹുവര്‍ണമണിഞ്ഞിരുന്നു.

അതേസമയം, പിറന്നാള്‍ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കെവാദിയ ചിത്രശലഭോദ്യാനത്തില്‍ സന്ദര്‍ശനം നടത്തി. ഉദ്യാനത്തിലെത്തിയ പ്രധാനമന്ത്രി ചിത്രലഭങ്ങളെ തുറന്നുവിടുന്നതിന്റെ വീഡിയോ വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ പുറത്തുവിട്ടിരുന്നു.

Top