എന്‍ഡിഎ സഖ്യകക്ഷികളുടെ യോഗം ഇന്ന് ; മന്ത്രിമാരുമായി പ്രധാനമന്ത്രിയുടെ ചർച്ച വൈകിട്ട്

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ എന്‍ഡിഎ സഖ്യകക്ഷികളുടെ യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. വൈകിട്ട് നാല് മണിയോടെ ബി.ജെ.പി ദേശീയ ആസ്ഥാനത്ത് പ്രധാന മന്ത്രിയുടെ നേതൃത്വത്തില്‍ കേന്ദ്ര മന്ത്രിമാരുടെ യോഗം ചേരും. എന്‍.ഡി.എ നേതാക്കളുമായി ദേശീയ അധ്യക്ഷന്‍ അമിത്ഷാ പ്രത്യേകം ചര്‍ച്ച നിശ്ചയിച്ചിട്ടുണ്ട്. തുടര്‍ന്ന് അത്താഴ വിരുന്നും ഒരുക്കിയിട്ടുണ്ട്.

സര്‍ക്കാര്‍ രൂപീകരണ കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായേക്കും. ഭൂരിഭാഗം ഏക്സിറ്റ് പോള്‍ സര്‍വേകളും എന്‍.ഡി.എക്ക് കേവല ഭൂരിപക്ഷത്തിന് മുകളില്‍ സീറ്റ് പ്രവചിച്ചതോടെ തികഞ്ഞ ആത്മ വിശ്വാസത്തിലാണ് മുന്നണി.

വൈകിട്ട് ഏഴിന് ഹോട്ടല്‍ അശോകയില്‍ നടക്കുന്ന വിരുന്നില്‍ ജെഡിയു അധ്യക്ഷന്‍ നിതീഷ് കുമാര്‍, ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ, എല്‍ജെപി അധ്യക്ഷന്‍ റാം വിലാസ് പാസ്വാന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Top