അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന് ശിവസേന

ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും നേതൃത്വത്തില്‍ അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത്.

രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ടുള്ള ഒരു അംഗീകാരത്തിനും തങ്ങള്‍ക്ക് താത്പര്യമില്ലെന്നും നിര്‍മ്മാണം മോദിയുടെയും യോഗിയുടെയും നേതൃത്വത്തിലായിരിക്കുമെന്ന് തങ്ങള്‍ നേരത്തെ പറഞ്ഞിട്ടുണ്ടെന്നും 2019ലെ തെരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വം നല്‍കിയ എന്‍ഡിഎയ്ക്ക് മികച്ച ഭൂരിപക്ഷം ലഭിച്ചത് രാമക്ഷേത്രം നിര്‍മിക്കാനാണെന്നും റാവത്ത് വ്യക്തമാക്കി.

Top