ലോകത്തിലെ ഏറ്റവും കരുത്തനായ നേതാവായി മോദിയെ തെരഞ്ഞെടുത്ത് ബ്രിട്ടീഷ് മാസിക

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും കരുത്തനായ നേതാവ് പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് ബ്രിട്ടീഷ് മാസിക.ബ്രിട്ടീഷ് ഹെറാള്‍ഡ് മാസികയാണ് ഓണ്‍ലൈന്‍ വോട്ടെടുപ്പിലൂടെയാണ് മോദിയെ ശക്തനായലോകനേതാവായി തെരഞ്ഞെടുത്തത്. വായനക്കാര്‍ക്കിടയില്‍ ഹെറാള്‍ഡ് മാസിക നടത്തിയ വോട്ടെടുപ്പിലാണ് നരേന്ദ്രമോദി ഒന്നാമതെത്തിയത്.

‘വോട്ടെടുപ്പ് അവസാനിച്ചു നമോ വിജയിച്ചു’ എന്നാണ് ബ്രിട്ടീഷ് ഹെറാള്‍ഡ് വോട്ടെടുപ്പ് ഫലം അറിയിച്ചത്.മോദിയ്ക്ക് 30.9%വോട്ട് ലഭിച്ചു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ്, യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എന്നിവരെ പിന്തള്ളിയാണ് മോദി ലോകത്തിലെ ഏറ്റവും കരുത്തനായ നേതാവായത്. പുടിന്‍, ജിന്‍പിംഗ്, ട്രംപ് എന്നിവര്‍ യഥാക്രമം 29.9%, 21.9%, 18.1%വോട്ട്നേടി.

ഇരുപത്തഞ്ചോളം നേതാക്കളാണ് മത്സരത്തിന് നാമനിര്‍ദേശംനേടിയത്. ഇവരില്‍ നാല് ലോകനേതാക്കളാണ് അവസാനറൗണ്ടില്‍ ഇടംനേടിയത്. ലോകജനതക്കിടയില്‍ ഭരണാധികാരിയായി മോദിക്കുണ്ടായിരിക്കുന്ന സ്വീകാര്യതയാണ് വോട്ടെടുപ്പില്‍ വിജയിക്കാന്‍ കാരണമായി മാസിക ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയിലെ തിരഞ്ഞെടുപ്പ് ഫലവും പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടമോദിയുടെ ജനസ്വാധീനവും വോട്ടെടുപ്പ് വിജയത്തില്‍ ബ്രിട്ടീഷ് ഹെറാള്‍ഡ് ഉയര്‍ത്തിക്കാട്ടി. അടുത്തലക്കം നരേന്ദ്രമോദിയുടെ മുഖചിത്രത്തോടെയാണ് മാസിക പുറത്തിറങ്ങുന്നത്.

Top