അഴിമതി നടത്തുന്നത് മുഖ്യമന്ത്രിയായാലും ജയില്‍ ശിക്ഷ അനുഭവിക്കണമെന്ന് നരേന്ദ്രമോദി

modi

ന്യൂഡല്‍ഹി: അഴിമതി നടത്തുന്ന ആരെയും വെറുതെ വിടില്ലെന്നും മുഖ്യമന്ത്രിയായാല്‍ പോലും ജയില്‍ ശിക്ഷ ലഭിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. കാലിത്തീറ്റ കുംഭകോണക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിനെ ഉന്നം വെച്ചായിരുന്നു മോദിയുടെ പരാമര്‍ശം.

നരേന്ദ്രമോദിയെ ഏറ്റവും കൂടുതല്‍ വിമര്‍ശിച്ചിരുന്ന ദേശീയ നേതാക്കളില്‍ ഒരാളായ ലാലുപ്രാസാദ് യാദവിനെ കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട മൂന്നാമത്തെ കേസിലാണ് കഴിഞ്ഞമാസം റാഞ്ചി സി.ബി.ഐ കോടതി അഞ്ചുവര്‍ഷം തടവിന് ശിക്ഷിച്ചത്. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു മോദിയുടെ പ്രസംഗം.

Top