കർഷക പ്രതിഷേധത്തിനിടെ ഗുരുദ്വാര സന്ദർശിച്ച് നരേന്ദ്ര മോദി

ൽഹി: കർഷക പ്രക്ഷോഭം ശക്തമാകുന്നതിനിടെ അപ്രതീക്ഷിതമായി ഗുരുദ്വാര സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. റകാബ്ഗഞ്ച് സാഹിബ് ഗുരുദ്വാരയിൽ ആണ് പ്രധാനമന്ത്രി സന്ദർശനം നടത്തിയത്. ഗുരു തേജ് ബഹദൂറിന്റെ മൃതദേഹം സംസ്കരിച്ച സ്ഥലമാണ് റകാബ്ഗഞ്ച് സാഹിബ് ഗുരുദ്വാര. താൻ ഗുരുദ്വാരയിലെത്തി പ്രാർത്ഥന നടത്തിയ വിവരം പ്രധാനമന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

സുവർണ്ണ ക്ഷേത്രം കഴിഞ്ഞാൻ സിഖ് മതവിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ടതാണ് ഡൽഹിയിലെ രഖാബ് ഗൻച് ഗുരുദ്വാര. ഞായറാഴ്ചകളിൽ രാവിലെ മുതൽ ഇവിടെ വലിയ തിരക്കായിരിയ്ക്കും. കർഷക സമരം നടക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ സന്ദർശനം ആരും പ്രതീക്ഷിച്ചിരുന്നില്ല. പതിവ് സുരക്ഷാ ക്രമീകരണങ്ങൾ ഒഴിവാക്കിയാണ് പ്രധാനമന്ത്രി എത്തിയത്. തുടർന്ന് സിഖ് ഗുരു തേജ് ബഹദൂറിന് ശ്രദ്ധാഞ്ജലികള്‍ അര്‍പ്പിച്ചു.

Top