പിറന്നാള്‍ ദിനത്തില്‍ ശലഭോദ്യാനം സന്ദര്‍ശിച്ച് മോദി

ഗാന്ധിനഗര്‍: 69-ാം പിറന്നാള്‍ ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി കെവാദിയ ചിത്രശലഭോദ്യാനത്തില്‍ സന്ദര്‍ശനം നടത്തി. തിങ്കളാഴ്ച രാത്രി ഗുജറാത്തിലെത്തിയ അദ്ദേഹം ചൊവ്വാഴ്ച രാവിലെയാണ് കെവാദിയ ചിത്രശലഭോദ്യാനത്തില്‍ സന്ദര്‍ശനം നടത്തിയത്.

ഉദ്യാനത്തിലെത്തിയ പ്രധാനമന്ത്രി ചിത്രലഭങ്ങളെ തുറന്നുവിടുന്നതിന്റെ വീഡിയോ വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ പുറത്തുവിട്ടു.

നര്‍മദാ നദിയില്‍ നിര്‍മിച്ച ഏകതാ പ്രതിമയും കെവാദിയയിലെ ജംഗിള്‍ സഫാരി ടൂറിസ്റ്റ് പാര്‍ക്കും മോദി ചൊവ്വാഴ്ച രാവിലെ സന്ദര്‍ശിച്ചിരുന്നു.

നര്‍മദാ നദിയിലെ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന്റേത് ഉള്‍പ്പെടെയുള്ള മേഖലയിലെ വിവിധനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം ഇന്ന് വിലയിരുത്തും.

Top