തെരഞ്ഞെടുപ്പ്; നരേന്ദ്ര മോദിക്കെതിരെ പുതിയ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് മഹാസഖ്യം

modi

ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പുതിയ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് മഹാസഖ്യം. എസ്പി സ്ഥാനാര്‍ഥി ശാലിന്‍ യാദവിനെ മാറ്റി കൊണ്ടാണ് പുതിയ സ്ഥാനാര്‍ഥിയെ പാര്‍ട്ടി പ്രഖ്യാപിച്ചിരിക്കുന്നത്.

എസ്പിയുടെ പുതിയ സ്ഥാനാര്‍ഥി ബിഎസ്എഫില്‍ നിന്നു പുറത്താക്കപ്പെട്ട തേജ് ബഹാദൂര്‍ യാദവാണ്. ബിഎസ്എഫ് കോണ്‍സ്റ്റബിളായിരിക്കുമ്പോഴാണ് ജവാന്‍മാര്‍ക്ക് മോശം ഭക്ഷണം നല്‍കുന്നതിനെതിരെ തേജ് ബഹാദൂര്‍ രംഗത്തെത്തിയത്.

തുടര്‍ന്ന് അച്ചടക്ക ലംഘനത്തിന്റെ പേരില്‍ തേജ് ബഹാദൂറിനെ സര്‍വീസില്‍ നിന്ന് പരിച്ചു വിടുകയായിരുന്നു. 2017ലാണ് ഏറെ വിവാദമായ സംഭവം നടന്നത്. വാരണാസിയില്‍ മോദിക്കെതിരെ സ്വതന്ത്രനായി മത്സരിക്കുമെന്ന് തേജ് ബഹാദൂര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

ഇതിനു പിന്നാലെയാണ് ശാലിനി യാദവിനെ മാറ്റി കൊണ്ട് തേജ് ബഹാദൂറിനെ എസ്പി വാരണാസിയില്‍ ഇറക്കിയിരിക്കുന്നത്.

Top