നാലില്‍ മൂന്ന് ഭൂരിപക്ഷത്തോടെ എന്‍ഡിഎ വീണ്ടും അധികാരത്തിലെത്തും: രാജ്‌നാഥ് സിംഗ്

rajnath-singh

ലക്‌നൗ: നാലില്‍ മൂന്ന് ഭൂരിപക്ഷത്തോടെ ദേശീയ ജനാധിപത്യ സഖ്യം (എന്‍ഡിഎ) വീണ്ടും അധികാരത്തിലെത്തുമെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് രംഗത്ത്. .

രാജ്യത്തുടനീളം മോദി ഭരണകൂടത്തിന് അനുകൂലമായ തരംഗമാണ് ഉള്ളതെന്നും വാരണാസിയില്‍ തെരഞ്ഞെടുപ്പ് യോഗത്തിനെത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കവെ രാജ്‌നാഥ് സിംഗ് പറഞ്ഞു.

അതേസമയം, നരേന്ദ്രമോദി വാരണാസിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. വാരണാസിയിലെ കളക്ട്രേറ്റിലാണ് മോദി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.

Top