സമാധാനത്തിന്റെയും ഐക്യത്തിന്റെയും ശക്തിയുണ്ടാകട്ടെ; ഈസ്റ്റര്‍ ആശംസിച്ച് മോദി

ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങള്‍ക്ക് ഈസ്റ്റര്‍ ആശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

യേശു ക്രിസ്തുവിന്റെ പവിത്രമായ ചിന്തകള്‍ ദശലക്ഷങ്ങളെ പ്രചോദിപ്പിക്കുമെന്നും സമൂഹത്തെ തിന്മകളില്‍ നിന്നും സ്വതന്ത്രമാക്കുകയും പാവങ്ങളോട് കരുണയുണ്ടാകണമെന്നും പഠിപ്പിക്കുകയും ചെയ്‌തെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഈ വിശേഷദിവസം സമാധാനത്തിന്റെയും ഐക്യത്തിന്റെയും ശക്തിയുണ്ടാകട്ടെയെന്നും മോദി ആശംസിച്ചു. ട്വിറ്ററിലൂടെയാണ് മോദി ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നത്.

Top