നരേന്ദ്ര മോദി ഇന്ന് വാരണാസിയില്‍ ; പാര്‍ട്ടി പ്രവര്‍ത്തക കണ്‍വെന്‍ഷനില്‍ പങ്കെടുക്കും

Narendra Modi

ന്യൂഡല്‍ഹി: നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വാരണാസിയില്‍ സന്ദര്‍ശനം നടത്തും. ലോക്സഭ തെരഞ്ഞെടുപ്പിലെ എന്‍ഡിഎയുടെ ഉജ്ജ്വല വിജയത്തിനു ശേഷമണ് മോദി സ്വന്തം മണ്ഡലമായ വാരണാസിയില്‍ എത്തുന്നത്.

ഇന്ന് അദ്ദേഹം കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. കൂടാതെ പാര്‍ട്ടി പ്രവര്‍ത്തക കണ്‍വെന്‍ഷനിലും മോദി പങ്കെടുക്കും.

തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മാത്രം 303 സീറ്റുകളാണ് ലഭിച്ചത്. വലിയ വിജയം സ്വന്തമാക്കി ഭരണത്തുടര്‍ച്ച നേടിയ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ചയാണ് പുതിയ സര്‍ക്കാര്‍ അധികാരത്തിലേറുക.

Top