ബി.ജെ.പിയെ പിന്തുണച്ച വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് നരേന്ദ്ര മോദി

ന്യൂഡല്‍ഹി : അസമില്‍ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പിന്തുണച്ച വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ബി.ജെ.പിയെയും എന്‍.ഡി.എ കുടുംബത്തേയും നോര്‍ത്ത് ഈസ്റ്റില്‍ ജനങ്ങള്‍ ശക്തിപ്പെടുത്തുകയാണ്. നോര്‍ത്ത് ഈസ്റ്റ് ജനതയുടെ പ്രതീക്ഷകള്‍ക്കൊത്തുയരാന്‍ കഴിഞ്ഞതിന്റെ പ്രത്യേക ആനുകൂല്യമായാണ് ഇതിനെ പാര്‍ട്ടി കണക്കാക്കുന്നത്. പുരോഗതിയുടെ പുതിയ ഉയരങ്ങളിലേക്ക് മേഖലയെ എത്തിക്കുമെന്നും മോദി അറിയിച്ചു.

ഇനിയും പൊതുജനങ്ങളുടെ പ്രശ്‌നങ്ങളെ ഉയര്‍ത്തിക്കാട്ടുകയും അസമിന്റെ വികസനത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുമായി ബി.ജെ.പി പ്രവര്‍ത്തകര്‍ മുന്നോട്ടുപോകുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സര്‍ക്കാരില്‍ പാര്‍ട്ടിക്ക് പൂര്‍ണ വിശ്വാസമുണ്ട്. മികച്ച ഭരണത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Top