വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ബോംബിനേക്കാള്‍ ശക്തി; അത് സര്‍ക്കാര്‍ തെളിയിച്ചുവെന്ന്…

ന്യൂഡല്‍ഹി: വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ബുള്ളറ്റിനേക്കാളും ബോംബിനേക്കാളും ശക്തിയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പ്രഭാഷണമായ ‘മന്‍ കി ബാത്തി’ല്‍ സംസാരിക്കവെയാണ് മോദി ഇക്കാര്യം വെളിപ്പെടുത്തിയത്.

വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വെടിയുണ്ടകളെക്കാളും ബോംബിനെക്കാളും ശക്തിയുണ്ടെന്നാണ് സര്‍ക്കാര്‍ അടുത്തിടെ നടത്തിയ പ്രവര്‍ത്തനങ്ങളുടെ വിജയം വ്യക്തമാക്കുന്നത്. കശ്മീരില്‍ കഴിഞ്ഞ ജൂണില്‍ സംഘടിപ്പിച്ച ഗ്രാമത്തിലേക്ക് മടങ്ങുക പരിപാടിയില്‍ എല്ലായിടത്തും വന്‍ ജനപങ്കാളിത്തമാണ് ഉണ്ടായതെന്നും. ഉള്‍നാടന്‍ ഗ്രാമങ്ങളിലും തീവ്രവാദ ഭീഷണി നിലനില്‍ക്കുന്നതുമായ ഗ്രാമങ്ങളിലേക്കുവരെ എത്തി പദ്ധതികളെ നാട്ടുകാര്‍ക്ക് പരിചയപ്പെടുത്താന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉത്സാഹംകാട്ടി, ഇത്തരം പരിപാടികളും അവയില്‍ ജനങ്ങളുടെ പങ്കാളിത്തവും കാണിക്കുന്നത് കശ്മീരിലെ ജനങ്ങള്‍ക്ക് നല്ല ഭരണം വേണമെന്നാണ്- മോദി വ്യക്തമാക്കി.

പാക്ക് സൈന്യത്തിന്റെ വെടിവയ്പ്പ് ഭയന്നു കഴിയുന്ന അതിര്‍ത്തി ഗ്രാമങ്ങള്‍ അടക്കമുള്ളവയാണ് ഉന്നത ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചത്. കാശ്മീരിലെ ജനങ്ങളുടെ ആതിഥ്യമര്യാദ ടൂറിസം വികസനത്തിന് അനുകൂല ഘടകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Top