മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിക്കെതിരെ ശിവസേന

shivsena statement

മുംബൈ: നരേന്ദ്ര മോദിയെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന ആരോപണമുന്നയിച്ച് രാജ്യത്തെ വിവിധ നഗരങ്ങളില്‍ നിന്ന് അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിക്കെതിരെ ശിവസേന രംഗത്ത്.

ശിവസേന മുഖപത്രമായ സാമ്‌നയിലാണ് വിമര്‍ശനമുന്നയിച്ചിരിക്കുന്നത്. അറസ്റ്റിനു പിന്നിലെ കാര്യങ്ങള്‍ പരിഹാസ്യമാണെന്നും മാവോയിസ്റ്റുകളോ അവരുടെ അനുഭാവികളോ അല്ല മന്‍മോഹന്‍ സിംഗ് സര്‍ക്കാരിനെ താഴെയിറക്കിയതെന്നും ജനങ്ങളാല്‍ അട്ടിമറിക്കപ്പെട്ടാണ് അവര്‍ പുറത്തായതെന്നും ഇപ്പോഴുണ്ടായ പൊലീസിന്റെ നടപടികളെ സര്‍ക്കാരുകള്‍ പിന്തിരിപ്പിക്കണമെന്നും സാമ്‌ന വിമര്‍ശിച്ചു.

ഉന്നത നിലവാരത്തിലുള്ള സുരക്ഷയാണ് പ്രധാനമന്ത്രി രാജ്യത്തിന് നല്‍കിയിരിക്കുന്നത്. പിന്നെന്തിനാണ് പൊലീസും സുരക്ഷാവിഭാഗവും പേടിക്കുന്നത്. മാവോയിസ്റ്റുകള്‍ക്ക് സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ സാധിക്കുമെങ്കില്‍ പിന്നെന്താണ് പശ്ചിമ ബംഗാള്‍, ത്രിപുര, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ അവര്‍ക്ക് അധികാരം ലഭിക്കാത്തത് തുടങ്ങിയ കാര്യങ്ങളും മുഖപത്രം ചോദിച്ചു.

Top