മോദിക്കും ഇന്ത്യക്കുമെതിരെ ദക്ഷിണകൊറിയയില്‍ മുദ്രാവാക്യം വിളിച്ചവരെ നേരിട്ട് ബിജെപി നേതാവ്

സോള്‍: നരേന്ദ്ര മോദിക്കും ഇന്ത്യക്കുമെതിരെ ദക്ഷിണകൊറിയയില്‍ മുദ്രാവാക്യം ഉയര്‍ത്തിയ പാക്ക് അനുകൂലികളെ നേരിട്ടു ബിജെപി നേതാവ് ഷാസിയ ഇല്‍മി.

ഗ്ലോബല്‍ സിറ്റിസണ്‍ ഫോറം ഡെലിഗേഷന്റെ ഭാഗമായി നടക്കുന്ന യുണൈറ്റഡ് പീസ് ഫെഡറേഷന്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിനായി തലസ്ഥാനമായ സോളില്‍ എത്തിയ ഇല്‍മിയാണ് പാക്ക് അനുകൂലികള്‍ക്ക് നേരെ രംഗത്തെത്തിയത്.

ഇന്ത്യന്‍ എംബസിയില്‍ നയതന്ത്ര പ്രതിനിധിയെ കാണുവാന്‍ പോകവെ പാക്കിസ്ഥാന്‍ പതാകകള്‍ കൈയില്‍ പിടിച്ച് ഇന്ത്യക്കെതിരെയും നരേന്ദ്ര മോദിക്കെതിരെയും ചിലര്‍ മുദ്രാവാക്യങ്ങളുയര്‍ത്തി. ഇതോടെ തങ്ങള്‍ വാഹനത്തില്‍ നിന്നു പുറത്തിറങ്ങി ഇന്ത്യാ വിരുദ്ധ മുദ്രാവക്യങ്ങള്‍ ഉയര്‍ത്തരുതെന്ന് അവരോട് ആവശ്യപ്പെട്ടു. കശ്മീരിനു പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയതു പൂര്‍ണമായും ആഭ്യന്തരവിഷയമാണെന്ന് താനും ഒപ്പമുണ്ടായിരുന്ന ആര്‍എസ്എസ്, ബിജെപി നേതാക്കളും അവരോടു പറഞ്ഞു, ഷാസിയ വ്യക്തമാക്കി.

Top