മോദിയെ സ്തുതിച്ചിട്ടില്ല; കെപിസിസിയ്ക്ക് മറുപടിയുമായി ശശി തരൂര്‍

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയ അനുകൂലിച്ച് സംസാരിച്ചത് വിവാദമായ സാഹചര്യത്തില്‍ കെപിസിസിക്കു വിശദീകരണം നല്‍കി ശശി തരൂര്‍ എംപി. മോദിയെ താന്‍ സ്തുതിച്ചിട്ടില്ലെന്നാണ് കെപിസിസിയ്ക്ക് തരൂര്‍ മറുപടി നല്‍കിയത്.

മോദി ചെയ്ത നല്ല കാര്യങ്ങളെ നല്ലതായി ചിത്രീകരിക്കുക മാത്രമാണ് ചെയ്തത്. തന്നെ ഒരു മോദി സ്തുതിപാഠകനായി ചിത്രീകരിക്കുകയാണ് ചിലര്‍ ചെയ്യുന്നത്, തരൂര്‍ പറഞ്ഞു.

പ്രധാനമന്ത്രിയെ താന്‍ വിമര്‍ശിച്ചതിന്റെ പത്തുശതമാനം പോലും കേരള നേതാക്കള്‍ ആരും വിമര്‍ശിച്ചിട്ടില്ല. ജയറാം രമേശും മനു അഷേക് സിംഗ്വിയും പൊതുവേദിയിലാണ് അഭിപ്രായപ്രകടനം നടത്തിയത്. എന്നാല്‍ താന്‍ ട്വീറ്റ് ചെയ്യുക മാത്രമാണ് ചെയ്തത്, തരൂര്‍ വ്യക്തമാക്കി.

കെ. മുരളീധരനടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പലതവണ തരൂരിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ശശി തരൂരിനോട് കെ.പി.സി.സി വിശദീകരണം തേടുകയായിരുന്നു.

Top