ഇന്ധന വില; നികുതി കുറയ്ക്കാന്‍ ചില സംസ്ഥാനങ്ങള്‍ തയ്യാറാകുന്നില്ല, കേരളത്തെ വിമര്‍ശിച്ച് പ്രധാനമന്ത്രി

ഡൽഹി: കൊവിഡ് അവലോകന യോഗത്തിൽ ഇന്ധനവില വർധനവ് സാഹചര്യത്തെ കുറിച്ച് പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി (). കേന്ദ്രസർക്കാർ എക്സൈസ് നികുതി കുറച്ചിട്ടും ചില സംസ്ഥാനങ്ങൾ നികുതി കുറച്ചില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ പേര് എടുത്ത് പറഞ്ഞാണ് നരേന്ദ്ര മോദി വിഷയം ഉന്നയിച്ചത്. തമിഴ്നാട്, ബംഗാൾ, മഹാരാഷ്ട്ര, കേരളം, ജാർഖണ്ഡ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങൾ നികുതി കുറയ്ക്കാൻ തയ്യാറായില്ല. ഇന്ധന വില കുറയാത്തത് സാധാരണക്കാരന് വലിയ ദുരിതമാണെന്നും മോദി മുഖ്യമന്ത്രിമാരുമായുള്ള ചർച്ചയിൽ പറഞ്ഞു.

കൊവിഡ് വെല്ലുവിളി അവസാനിച്ചിട്ടില്ലെന്നും സംസ്ഥാനങ്ങൾ ആരോഗ്യസംവിധാനങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും മോദി യോഗത്തിൽ പറഞ്ഞു. സംസ്ഥാനങ്ങളും കേന്ദ്രവും തമ്മിലുള്ള ഏകോപനം പ്രധാനപ്പെട്ടതാണ്. കേസുകൾ കൂടുന്ന സാഹചര്യത്തിൽ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതും കൂടുതൽ ആരോഗ്യപ്രവർത്തകരെ നിയോഗിക്കുന്നതും യോഗത്തിൽ ചർച്ചയായി.

Top