ജനങ്ങൾക്ക് ബിജെപിയെ വിശ്വാസം,പാർട്ടിയെ കാണുന്നത് പ്രതീക്ഷയോടെ: മോദി

ജയ്പൂർ: ജനങ്ങൾക്ക് ബിജെപിയിൽ വിശ്വാസമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . ജനങ്ങൾ പ്രതീക്ഷയോടെയാണ് ബിജെപിയെ കാണുന്നത്. സന്തുലിത വികസനത്തിൻറെയും സാമൂഹ്യ നീതിയുടെയുംഎട്ട് വർഷങ്ങളാണ് കഴിഞ്ഞത്. 2014 വരെ സർക്കാരുകളിൽ നിന്ന് ജനം ഒന്നും പ്രതീക്ഷിച്ചില്ല. ഇന്ന് ജനങ്ങൾ പൂർണ്ണ പ്രതീക്ഷയിലാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ സ്വപ്നം സാക്ഷാത്കരിക്കും. അതുവരെ വിശ്രമമില്ല. ലോകം ഇന്ത്യയെ വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്. 25 വർഷത്തേക്കുള്ള കർമ്മപദ്ധതി തയ്യാറാക്കണം. സർക്കാരിൻറെ ഉത്തരവാദിത്തം കൂടി. തെരഞ്ഞെടുപ്പ് വിജയങ്ങൾ ആത്മവിശ്വാസം കൂട്ടിയെന്നും ജയ്പൂരിൽ നടക്കുന്ന ബിജെപി ഉന്നതതല യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു.

ഭാഷ വിവാദത്തിൽ അമിത് ഷായെ പ്രധാനമന്ത്രി തിരുത്തി. വിവാദം അനാവശ്യമെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ബിജെപി എല്ലാ ഭാഷകളെയും ഒരുപോലെയാണ് കാണുന്നത്. പ്രാദേശിക ഭാഷകൾ ഭാരതീയതയുടെ ആത്മാവാണ്. വിദ്യാഭ്യാസ നയത്തിൽ പ്രാദേശിക ഭാഷകൾക്ക് മുൻഗണന നൽകുന്നു. പ്രാദേശിക ഭാഷകളോടുള്ള ബിജെപിയുടെ പ്രതിബദ്ധത തെളിയിക്കുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു.

Top