ഇന്ത്യയില്‍ കൊവിഡ് പ്രതിരോധം ഫലപ്രദമെന്ന് മോദി

ന്യൂഡല്‍ഹി: ഇന്ത്യയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബില്‍ഗേറ്റ്‌സുമായുള്ള വീഡിയോ കോണ്‍ഫറന്‍സിലാണ് പ്രധാനമന്ത്രിയുടെ അവകാശവാദം. സാമൂഹിക അകലത്തെക്കുറിച്ച് വ്യക്തമായ രീതിയിലാണ് സന്ദേശം ജനങ്ങളിലെത്തുന്നത്.

സ്വച്ഛ്ഭാരത് മിഷനും ആയുര്‍വേദം പ്രോത്സാഹിപ്പിക്കാനുള്ള നടപടികളും രോഗപ്രതിരോധ നടപടികള്‍ക്ക് മുതല്‍ക്കൂട്ടായെന്നും മോദി വിശദീകരിച്ചു. അതേസമയം കൊവിഡിവിനെ പൂര്‍ണ്ണമായി ഉന്മൂലനം ചെയ്യാന്‍ കഴിഞ്ഞേക്കില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ അറിയിപ്പ്.

എയിഡ്‌സ് വൈറസ് പോലെ ഇത് എക്കാലവും മനുഷ്യര്‍ക്ക് ഒപ്പമുണ്ടാകാനാണ് സാധ്യതയെന്ന് ലോകാരോഗ്യ സംഘടന എക്‌സിക്യുട്ടീവ് ഡയറക്റ്റര്‍ ഡോക്ടര്‍ മൈക് റയാന്‍ പറഞ്ഞിരുന്നു.

ലോക ജനസംഖ്യയുടെ വലിയൊരു ഭാഗം കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണെന്നും ഇവര്‍ക്ക് വൈദ്യ സഹായം വേണ്ടിവരുമെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ വ്യക്തമാക്കിയിരുന്നു.

Top