narendra modi says about union budget 2017-2018

ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അവതരിപ്പിച്ചത് ഉത്തമ ബജറ്റാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബജറ്റ് അവതരണത്തിനുശേഷം രാജ്യത്തെ പ്രത്യേകം അഭിസംബോധന ചെയ്തുകൊണ്ടാണ് ബജറ്റിനെക്കുറിച്ചുള്ള അഭിപ്രായം മോദി രേഖപ്പെടുത്തിയത്.

കൃഷിക്കാരുടെ വരുമാനം ഇരട്ടിയാക്കുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യമെന്നും, ബജറ്റ് അവരുടെ ശാക്തീകരണത്തിന് ഉതകുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യം നിലവില്‍ കടന്നുപോയിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളെ ത്വരിതപ്പെടുത്തുന്നതാണ് ബജറ്റിലെ നിര്‍ദേശങ്ങള്‍. ചെറുകിട വ്യവസായ സംരംഭങ്ങളെ രാജ്യാന്തര വിപണിയില്‍ കൂടുതല്‍ മല്‍സരക്ഷമമാക്കാനും ബജറ്റ് നിര്‍ദേശങ്ങള്‍ സഹായിക്കുമെന്ന് മോദി അഭിപ്രായപ്പെട്ടു.

കള്ളപ്പണവും അഴിമതിയും ഉന്‍മൂലനം ചെയ്യാനുള്ള തന്റെ സര്‍ക്കാരിന്റെ പ്രതിബദ്ധത അടിവരയിട്ട് ഉറപ്പിക്കുന്നതാണ് ബജറ്റെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ കൂടുതല്‍ ശക്തിപ്പെടുത്താനും അതിന് പുതിയ അര്‍ഥതലങ്ങള്‍ സമ്മാനിക്കാനും ബജറ്റ് നിര്‍ദേശങ്ങള്‍ സഹായിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

അതേസമയം, കേവലം വാചകക്കസര്‍ത്തു മാത്രമാണ് ബജറ്റെന്നും സമ്പൂര്‍ണനിരാശയാണ് നല്‍കുന്നതെന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു.

Top