നരേന്ദ്ര മോദിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ ശശി തരൂരിന് ജാമ്യം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ ശശി തരൂരിന് ജാമ്യം. മോദി ശിവലിംഗത്തില്‍ ഇരിക്കുന്ന തേളാണെന്ന തരൂരിന്റെ പരാമര്‍ശത്തിനെതിരെ ബിജെപി നേതാവ് രാജീവ് ബബ്ബാര്‍ പരാതി നല്‍കിയിരുന്നു. ഡല്‍ഹി റോസ് അവന്യൂ കോടതിയാണ് ജാമ്യം അനുവദിച്ചത്. ജൂലൈ 25ന് കേസ് വീണ്ടും പരിഗണിക്കും.

പരാതിക്കാരനായ രാജീവ് ബബ്ബാറില്‍ നിന്ന് മൊഴി എടുക്കുന്നതിന് വേണ്ടിയാണ് കേസ് മാറ്റിയത്. മോദി ശിവലിംഗത്തിലെ തേളായതിനാല്‍ അടിച്ചു കൊല്ലാനും എടുത്തു കളയാനുമാവില്ലെന്ന് ഒരു ആര്‍എസ്എസ് നേതാവ് തന്നോട് പറഞ്ഞെന്നായിരുന്നു തരൂരിന്റെ പരാമര്‍ശം.

Top