റണ്‍ ഫോര്‍ യൂണിറ്റിയില്‍ അണി നിരക്കണമെന്ന് യുവാക്കളോട് പ്രധാനമന്ത്രി

modi

ന്യൂഡല്‍ഹി: സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന റണ്‍ ഫോര്‍ യൂണിറ്റിയില്‍ അണി നിരക്കണമെന്ന് യുവാക്കളോട് പ്രധാനമന്ത്രി നരേന്ദ്രമോദി.

ഇന്ത്യയെ ഒന്നിപ്പിച്ച നേതാവാണ് സര്‍ദാര്‍ വല്ലഭായ് പട്ടേലെന്നും ഉരുക്ക് മനുഷ്യനെന്ന് വിശേഷിപ്പിക്കപ്പെടുന്ന നേതാവിനോടുള്ള ആദരവ് പ്രകടിപ്പിക്കാനുള്ള അവസരം യുവാക്കള്‍ വിനിയോഗിക്കണമെന്നും മന്‍ കി ബാത്ത് പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.

സര്‍ദാര്‍ പട്ടേലിന്റെ ജന്മദിനമായ ഒക്ടോബര്‍ 31 നാണ് റണ്‍ ഫോര്‍ യൂണിറ്റി സംഘടിപ്പിക്കുക. ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമയെന്ന ബഹുമതിക്ക് അര്‍ഹമായ പട്ടേലിന്റെ കൂറ്റന്‍ പ്രതിമയുടെ പണി പൂര്‍ത്തിയായി കഴിഞ്ഞു. സ്റ്റാച്യൂ ഓഫ് യൂണിറ്റി എന്ന പേരാണ് പ്രതിമയ്ക്ക് നല്‍കിയിരിക്കുന്നത്. അമേരിക്കയിലെ സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടിയെക്കാള്‍ ഇരട്ടി വലിപ്പമുണ്ട് പ്രതിമയ്‌ക്കെന്നും പ്രധാനമന്ത്രി മോദി വ്യക്തമാക്കി.

Top