കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാനെ പിന്തുണച്ച് ഉര്‍ദുഗാന്‍; തുര്‍ക്കി സന്ദര്‍ശനം റദ്ദാക്കി മോദി

ന്യൂഡല്‍ഹി: തുര്‍ക്കി സന്ദര്‍ശനം റദ്ദാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. യു എന്‍ ജനറല്‍ അസംബ്ലിയില്‍ തുര്‍ക്കി പ്രസിഡന്റ് റെജപ് തയ്യിപ് ഉര്‍ദുഗാന്‍ കശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശങ്ങള്‍ക്ക് പിന്നാലൊണ് ഈ തീരുമാനം.

കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ രൂക്ഷമയി വിമര്‍ശിച്ച ഉര്‍ദുഗാന്‍ പാക്കിസ്ഥാനെ പിന്തുണയ്ക്കുകയും ചെയ്തു.കശ്മീരിലെ പ്രശ്നപരിഹാരത്തിന് നീതി, ധര്‍മം എന്നിവയുടെ അടിസ്ഥാനത്തിലുള്ള ചര്‍ച്ചയാണ് അനിവാര്യമെന്നും അല്ലാതെ സംഘര്‍ഷമല്ലെന്നുമായിരുന്നു ഉര്‍ദുഗന്റെ പ്രസ്താവന.

ജപ്പാനിലെ ഒസാകയില്‍ ജൂണ്‍ അവസാനത്തോടെ നടന്ന മോദി-ഉര്‍ദുഗാന്‍ കൂടിക്കാഴ്ചയിലാണ് മോദിയുടെ തുര്‍ക്കി സന്ദര്‍ശനത്തെ കുറിച്ചുള്ള കാര്യങ്ങള്‍ തീരുമാനിക്കപ്പെട്ടത്. ഈ വര്‍ഷം അവസാനത്തോടെ മോദി തുര്‍ക്കി സന്ദര്‍ശിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

Top