‘മോഹന്‍ലാല്‍ ജി, ഒരുപാട് നന്ദി’ ആശംസയ്ക്ക് മറുപടിയുമായി മോദി

ന്യൂഡല്‍ഹി:പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തില്‍ വിജയാശംസകള്‍ നേര്‍ന്ന നടന്‍ മോഹന്‍ലാലിന് മറുപടിയുമായി നരേന്ദ്ര മോദി.’മോഹന്‍ലാല്‍ ജി, ഒരുപാട് നന്ദി.’മോദി ട്വിറ്ററില്‍ കുറിച്ചു.

ദേശീയതലത്തില്‍ വമ്പിച്ച ഭൂരിപക്ഷത്തോടെ ഭരണത്തുടര്‍ച്ച നടത്തുന്ന പ്രധാനമന്ത്രിയെ അഭിനന്ദിച്ച് മോഹന്‍ലാല്‍ ട്വീറ്റ് ചെയ്തിരുന്നു. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ നരേന്ദ്രമോദി ജി എന്നാണ് മോഹന്‍ലാല്‍ ട്വിറ്ററില്‍ കുറിച്ചത്. മോഹന്‍ലാലും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിലുള്ള സൗഹൃദം തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ചര്‍ച്ചയായിരുന്നു

Top