സ്ത്രീകളോടുള്ള മോശം മനോഭാവം; നവജ്യോത് സിംഗ് സിദ്ദുവിനെതിരെ വനിതാകമ്മീഷന്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ നവവധുവിനോട് ഉപമിച്ച പഞ്ചാബ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ നവജ്യോത് സിംഗ് സിദ്ദുവിനെതിരെ വനിത കമ്മീഷന്‍ ചെയര്‍പേര്‍സണ്‍ രേഖ ശര്‍മ്മ രംഗത്ത്.

സിദ്ദു നടത്തിയത് സ്ത്രീ വിരുദ്ധ പരാമര്‍ശമാണെന്നാണ് രേഖ ശര്‍മ്മ കുറ്റപ്പെടുത്തിയിരിക്കുന്നത്. സിദ്ദുവിനെതിരെ ട്വിറ്ററിലൂടെയാണ് രേഖ ശര്‍മ്മ രംഗത്തെത്തിയത്.

‘നവജ്യോത് സിംഗ് സിദ്ദു നടത്തിയ പരാമര്‍ശത്തെ ശക്തമായി എതിര്‍ക്കുന്നു. ഇത് സ്ത്രീകളോടുള്ള അദ്ദേഹത്തിന്റെ മോശം മനോഭാവത്തെയാണ് കാണിക്കുന്നത്. സ്ത്രീകള്‍ റൊട്ടി ഉണ്ടാക്കുക മാത്രമാണ് ചെയ്യുന്നതെന്നാണോ അദ്ദേഹം വിചാരിക്കുന്നത്. ഇന്ത്യന്‍ സ്ത്രീകള്‍ തങ്ങളുടെ പരിധികളെ ഭേതിക്കുന്നു. എന്നാല്‍ സിദ്ദുവിന് സ്ത്രീവിരുദ്ധതയുടെ ഗ്ലാസൂകളിലൂടെ മാത്രമേ സ്ത്രീകളെ കാണാന്‍ സാധിക്കൂ’- രേഖ ശര്‍മ്മ ട്വിറ്ററില്‍ കുറിച്ചു.

വളകള്‍ കൊണ്ട് വെറുതെ ശബ്ദമുണ്ടാക്കുന്ന നവവധുവിനെപ്പോലെയാണ് മോദി എന്നായിരുന്നു സിദ്ദുവിന്റെ പരാമര്‍ശം. മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് റാലിയ്ക്കിടെയാണ് സിദ്ദു മോദിക്കെതിരെ ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയത്.

Top