‘പിഎം മോദി’; വോട്ടെടുപ്പിന് മുമ്പായി റിലീസ് ചെയ്യരുതെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന ‘പിഎം മോദി’ എന്ന ചിത്രം വോട്ടെടുപ്പിന് മുമ്പായി റിലീസ് ചെയ്യരുതെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് സുപ്രീംകോടതി അംഗീകരിച്ചു.

ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.

വോട്ടെടുപ്പ് പൂര്‍ത്തിയായ ശേഷം സിനിമ റിലീസ് ചെയ്താല്‍ മതിയെന്ന നിലപാട് കമ്മീഷന്‍ കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്ന് കമ്മീഷന്റെ നിലപാട് കോടതി അംഗീകരിക്കുകയായിരുന്നു.

Top