വിശ്വാസത്തിന്റെ പേരില്‍ നരേന്ദ്രമോദി മുതലക്കണ്ണീര്‍ ഒഴുക്കുകയാണെന്ന് രമേശ് ചെന്നിത്തല

CHENNITHALA

തിരുവനന്തപുരം: വിശ്വാസത്തിന്റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഒഴുക്കുന്നത് മുതലക്കണ്ണീരാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനങ്ങളെ കബളിപ്പിക്കാനാണെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ശബരിമല വിഷയത്തില്‍ കേന്ദ്രം ഓര്‍ഡിനന്‍സ് കൊണ്ട് വരാത്തത് എന്തുകൊണ്ടെന്നും ചെന്നിത്തല ചോദിച്ചു. പുനഃപരിശോധനാ ഹര്‍ജി നല്‍കാന്‍പോലും ബിജെപിയോ ശബരിമല കര്‍മസമിതിയോ തയാറായിട്ടില്ല. എന്തുകൊണ്ടാണ് ഭരണഘടനാ ഭേദഗതി വരുത്താന്‍ തയ്യറാവാത്തതെന്നും ചെന്നിത്തല ചോദിച്ചു.

ധനമന്ത്രി ടി എം തോമസ് ഐസക് മസാല ബോണ്ടുമായി ബന്ധപ്പെട്ട ഫയലുകള്‍ മുഴുവന്‍ പ്രതിപക്ഷത്തെ കാണിക്കണമെന്നും തോമസ് ഐസക് ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരനെന്നും ചെന്നിത്തല പറഞ്ഞു.

മസാല ബോണ്ടില്‍ ഗുരുതര ക്രമക്കേട് ഉണ്ടായെന്നും ഒരു ക്വിന്റലിന് 120 രൂപ ലാഭം വച്ച് മില്ലുടമകള്‍ക്ക് നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. കോടി കണക്കിന് രൂപ മില്ലുടമകള്‍ക്ക് കിട്ടിയെന്നും ഇതു അഴിമതിയാണെന്നും മില്ലുടമകളില്‍ നിന്നു കോടി കണക്കിന് രൂപ സര്‍ക്കാരിന് കിട്ടിയിട്ടുണ്ടെന്നും അന്വേഷണം വേണമെന്നും ചെന്നിത്തല വ്യക്തമാക്കി.

Top