മോദിയുടെ തെറ്റായ നയങ്ങള്‍ക്കെതിരെയുള്ള പോരാട്ടം കോണ്‍ഗ്രസ് തുടരും: ചെന്നിത്തല

ramesh-chennithala

ആലപ്പുഴ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുകൂലിച്ച് ശശി തരൂര്‍ നടത്തിയ പ്രസ്താവനയെ തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്.

ആര് പറഞ്ഞാലും നരേന്ദ്രമോദി ചെയ്ത ദുഷ് ചെയ്തികള്‍ മറച്ചുവെയ്ക്കാന്‍ സാധിക്കില്ലെന്നും ജനങ്ങള്‍ക്കും സമൂഹത്തിനും പൊതുവെ അസ്വീകാര്യമായ നിലപാടാണ് അദ്ദേഹം പിന്തുടരുന്നതെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്രമോദിയുടെ തെറ്റായ നയങ്ങള്‍ക്ക് എതിരെയുള്ള പോരാട്ടം കോണ്‍ഗ്രസ് തുടരുമെന്നും ചെന്നിത്തല വ്യക്തമാക്കി.

മോദിയെ അനുകൂലിച്ച് നടത്തിയ പ്രസ്താവനയില്‍ മാപ്പ് പറയില്ലെന്ന് ശശി തരൂര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും രംഗത്തെത്തിയിരുന്നു. നേതാക്കളുടേത് വ്യക്തിപരമായ അഭിപ്രായമാണെന്നും കോണ്‍ഗ്രസിന്റേതല്ലെന്നുമായിരുന്നു വേണുഗോപാല്‍ പറഞ്ഞത്.

Top